ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി പ​ക​ൽ​നേ​ര​ത്തും കാ​ട്ടാ​ന​ക​ളു​ടെ വി​ഹാ​രം

ഗൂഡല്ലൂർ നഗരത്തിലെ അപ്പർ ഗൂഡല്ലൂർ, മേലേ ഗൂഡല്ലൂർ, കല്ലടി ഭാഗത്താണ് കാട്ടാനകൾ വൈകുന്നേരം നാലുമണിയോടെ എത്തിയത്.   ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാനകളെ വനപാലകർ എത്തി വിരട്ടുകയായിരുന്നു. കല്ലടി, മേലേഗൂഡല്ലൂർ ഭാഗത്ത് രാവിലെ തന്നെ ആനകളിറങ്ങിയിരുന്നു. സമീപത്തെ എസ്റ്റേറ്റിലൂടെയാണ് ആനകൾ എത്തിയത്.  

കല്ലടിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കുടിവെള്ള ടാങ്കുകളും കാട്ടാനകൾ നശിപ്പിച്ചു. കാട്ടിൽ ജലവും തീറ്റയും കുറഞ്ഞതും ചക്ക പാകമാകുന്ന സീസണായതുമാണ് കാട്ടാനകളെ ജനവാസകേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Tags:    
News Summary - kerala elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.