ശബരിമല: കേരള ബ്രാഹ്​മണസഭ പുനഃപരിശോധന ഹരജി നൽകി

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്​ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പുനഃപരിശോധന​ ആവശ്യ​െപ്പട്ട്​ കേരള ബ്രാഹ്​മണ സഭ ഹരജി നൽകി. അഭിഭാഷകനായ സനന്ദ്​ രാമകൃഷ്​ണൻ മുഖേനയാണ്​ ഹരജി സമർപ്പിച്ചത്​.

ഹരജിക്കാർ ഉൾപ്പെടെ ബഹുഭൂരിപക്ഷം സ്​ത്രീ ഭക്തജനങ്ങളും പത്തിനും 50നും മധ്യേ പ്രായക്കാരായ യുവതികളുടെ ശബരിമല പ്രവേശനം നിഷേധിക്കുന്ന ആചാരത്തിൽ വിശ്വസിക്കുന്നവരാണെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന്​ അയപ്പ ഭക്തൻമാരുടെ വികാരത്തെ കോടതി മാനിച്ചില്ലെന്നും അവർ ആ​േരാപിച്ചു.

സെപ്​തംബർ 28നായിരുന്നു എല്ലാ പ്രായക്കാരായ സ്​ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ട്​ സുപ്രീംകോടതി ഭരണഘടന ബെഞ്ച്​ വിധി പ്രസ്​താവിച്ചത്​.

Tags:    
News Summary - Kerala Brahmana Sabha moves SC for Sabarimala verdict review -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.