നിയമസഭാ കൈയാങ്കളി കേസ്​ തള്ളാൻ കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നിയമസഭാ കൈയാങ്കളിക്കേസ്​ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കേരള ഹൈകോടതി തള്ളിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സ്‌പീക്കറുടെ അനുമതി ഇല്ലാതെ നിയമസഭാ സെക്രട്ടറി നൽകിയ കേസ് നിലനിൽക്കില്ല എന്ന്​ സർക്കാർ അപ്പീലിൽ ബോധിപ്പിച്ചു. എന്നാൽ ത​െൻറ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുത് എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്​ നേതാവ്​ രമേശ്‌ ചെന്നിത്തല സുപ്രീം കോടതിയിൽ തടസഹരജി ഫയൽ ചെയ്തു.

മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണം എന്നാണ്​ അപ്പീലിലെ ആവശ്യം. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യുട്ടർ തീരുമാനിച്ചത് എന്ന് കേരളം ഹരജിയിൽ വിശദീകരിച്ചിട്ടുണ്ട്.

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തി നിൽക്കെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്താനാണ്​ നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്​. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക്​ പുറമെ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ അജിത്ത് എന്നിവരടക്കമുളള എം.എൽ.എമാർക്കെതിരെ പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ്​ കന്‍റോൺമെന്‍റ്​ പോലീസ് കേസ് എടുത്തത്​. കേസിൽ കുറ്റപത്രവും സമർപ്പിച്ചെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ കേസ് പിൻലിക്കാൻ ശ്രമം തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.