അരവിന്ദ് കെജ്രിവാൾ

കെജ്രിവാൾ ജയിൽ മുതൽ മോചനം വരെ

  • 2021 ന​വം​ബ​ർ: ഡ​ൽ​ഹി സ​ർ​ക്കാ​ർ പു​തി​യ എ​ക്സൈ​സ് ന​യം പ്ര​ഖ്യാ​പി​ച്ചു.
  • 2022 ജൂ​ലൈ: മ​ദ്യ​ന​യ​ത്തി​ൽ ച​ട്ട​ങ്ങ​ൾ മ​റി ക​ട​ന്ന​താ​യി ആ​രോ​പി​ച്ച് ഡ​​ൽ​​ഹി ചീ​​ഫ് സെ​​ക്ര​​ട്ട​​റി ന​​രേ​​ഷ് കു​​മാ​​ർ, ഗ​​വ​​ർ​​ണ​​ർ വി​​ന​​യ് കു​​മാ​​ർ സ​​ക്സേ​​ന​​ക്ക് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​തോ​ടെ​യാ​ണ് കെ​ജ്രി​വാ​ൾ വേ​ട്ട​ക്ക് തു​ട​ക്ക​മാ​യ​ത്. ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ വി.​കെ. സ​ക്സേ​ന സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്തു.
  • 2022 ആ​ഗ​സ്റ്റ്: സി.​ബി.​ഐ​യും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റും (ഇ.​ഡി) കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു.
  • 2022 സെ​പ്റ്റം​ബ​ർ: ഡ​ൽ​ഹി സ​ർ​ക്കാ​ർ മ​ദ്യ​ന​യം റ​ദ്ദാ​ക്കി.
  • 2023 ഒ​ക്ടോ​ബ​ർ 30: കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ കെ​ജ്രി​വാ​ളി​ന് ഇ.​ഡി​യു​ടെ ആ​ദ്യ സ​മ​ൻ​സ്.
  • 2023 ഡി​സം​ബ​ർ-2024 ജ​നു​വ​രി: ഇ.​ഡി​യു​ടെ നാ​ല് സ​മ​ൻ​സു​ക​ൾ​കൂ​ടി.
  • 2024 ഫെ​ബ്രു​വ​രി 03: സ​മ​ൻ​സി​ൽ​നി​ന്ന് കെ​ജ്രി​വാ​ൾ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​നെ​തി​രെ ഇ.​ഡി കോ​ട​തി​യി​ൽ.
  • ഫെ​ബ്രു​വ​രി 07: കെ​ജ്രി​വാ​ളി​ന് കോ​ട​തി നോ​ട്ടീ​സ്.
  • ഫെ​ബ്രു​വ​രി 19, 26, മാ​ർ​ച്ച് 04: കെ​ജ്രി​വാ​ളി​ന് ഇ.​ഡി സ​മ​ൻ​സു​ക​ൾ.
  • മാ​ർ​ച്ച് 07: ഇ.​ഡി​യു​ടെ പു​തി​യ പ​രാ​തി​യി​ൽ കെ​ജ്രി​വാ​ളി​ന് കോ​ട​തി നോ​ട്ടീ​സ്.
  • മാ​ർ​ച്ച് 21: അ​റ​സ്റ്റി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​കോ​ട​തി വി​സ​മ്മ​തി​ച്ചു; പി​ന്നാ​ലെ കെ​ജ്രി​വാ​ൾ ഇ.​ഡി അ​റ​സ്റ്റി​ൽ.
  • മാ​ർ​ച്ച് 23: അ​റ​സ്റ്റി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി.
  • ഏ​പ്രി​ൽ 09: കെ​ജ്രി​വാ​ളി​ന്റെ ഹ​ര​ജി കോ​ട​തി ത​ള്ളി.
  • ഏ​പ്രി​ൽ 10: കെ​ജ്രി​വാ​ൾ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്.
  • ​മേ​യ് 10: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കെ​ജ്രി​വാ​ളി​ന് ജൂ​ൺ ഒ​ന്നു വ​രെ ഇ​ട​ക്കാ​ല ജാ​മ്യം.
  • ജൂ​ൺ 02: ഇ​ട​ക്കാ​ല ജാ​മ്യം അ​വ​സാ​നി​ച്ച് വീ​ണ്ടും ജ​യി​ലി​ലേ​ക്ക്.
  • ജൂ​ൺ 26: മ​ദ്യ​ന​യ ‘കും​ഭ​കോ​ണ’​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ സി.​ബി.​ഐ കെ​ജ്രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്തു.
  • ജൂ​ലൈ 12: ഇ.​ഡി കേ​സി​ൽ സു​പ്രീം​കോ​ട​തി ജാ​മ്യം ന​ൽ​കി. മാ​ർ​ച്ചി​ലെ അ​റ​സ്റ്റി​ന്റെ സ​മ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി ഇ.​ഡി​യെ വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ സി.​ബി.​ഐ കേ​സ് കാ​ര​ണം മോ​ച​ന​മി​ല്ല.
  • ആ​ഗ​സ്റ്റ് 05: സി.​ബി.​ഐ അ​റ​സ്റ്റ് ഡ​ൽ​ഹി ഹൈ​കോ​ട​തി ശ​രി​വെ​ച്ചു. വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​നും നി​ർ​ദേ​ശം.
  • ആ​ഗ​സ്റ്റ് 12: ഡ​ൽ​ഹി ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ കെ​ജ്രി​വാ​ൾ സു​പ്രീം കോ​ട​തി​യി​ൽ.
  • സെ​പ്റ്റം​ബ​ർ 05: ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ട്ട സു​പ്രീം​കോ​ട​തി, കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി.
  • ​സെ​പ്റ്റം​ബ​ർ 13: സി.​ബി.​ഐ കേ​സി​ൽ കെ​ജ്രി​വാ​ളി​ന് സു​പ്രീം കോ​ട​തി ജാ​മ്യം. 
Tags:    
News Summary - Kejriwal jail release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.