Posted On
date_range Updated On
date_range കെജ് രിവാളിന്‍റെ മോഷണം പോയ കാർ കണ്ടെത്തി
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ മോഷണം പോയ കാര്‍ കണ്ടെത്തി. ഗാസിയാബാദില്‍ നിന്ന് ഇന്ന് രാവിലെയാണ് നീല വാഗണ്‍ ആര്‍ കാര്‍ കണ്ടെത്തിയത്. വാഹനം ഉടന്‍ തന്നെ ഡല്‍ഹി പൊലീസിന് കൈമാറുമെന്ന് ഗാസിയാബാദ് പൊലീസ് അറിയിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിന്നും കാര്‍ മോഷണം പോയത്.
ഡല്‍ഹിയിലെ ക്രമസമാധാന നിലയിലെ തകര്‍ച്ചയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് അയച്ച കത്തില്‍ കെജ്‍രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്‍റെ കാര്‍ മോഷണം പോയത് വലിയ സംഭവമല്ലെന്നും എന്നാല്‍ സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ നിന്നാണ് മോഷണം നടന്നതെന്നത് ഗുരുതരമായി കാണേണ്ട ഒന്നാണെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.