ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ രാഷ്ട്രീയ നേതാവ് അറസ്റ്റിൽ. കെ.സി.ആറിന്റെ ഭാരതീയ രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവ് അഖ്വീൽ അഹമ്മദാണ് ഹൈദരാബാദിൽ അറസ്റ്റിലായത്. ഇയാൾ 10 വയസുകാരിയെ ഷോപ്പിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.
പൊലീസ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഞായറാഴ്ചയാണ്. പ്രതിയെ ഇന്ന് റിമാന്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
10 വയസുകാരി മെഡിക്കൽ ഷോപ്പിൽ പോയസമയത്താണ് പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് നേതാിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.