Posted On
date_range Updated On
date_range സംഘർഷത്തിനിടെ മോദി പാർട്ടി പരിപാടികൾ സംഘടിപ്പിക്കരുത് -കോൺഗ്രസ്
ന്യൂഡൽഹി: രാജ്യസുരക്ഷയെ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്ര ട്ടറി കെ. സി വേണുഗോപാൽ. സാഹചര്യത്തിന്‍റെ ഗൗരവം പ്രധാനമന്ത്രി കാണുന്നില്ല. നിലവിൽ പ്രധാനമന്ത്രി മറ്റ് പരിപാടികൾ റദ്ദാക്കുകയാണ് ചെയ്യേണ്ടത്. സർവകക്ഷിയോഗം വിളിക്കാൻ അദ്ദേഹം തയാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രവർത്തക സമിതി യോഗവും തെരഞ്ഞെടുപ്പ് റാലിയും ഗുജറാത്തിൽ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, സാഹചര്യത്തിന്‍റെ ഗൗരവം മുന്നിൽ കണ്ട് പാർട്ടി യോഗവും റാലിയും മാറ്റിവെച്ചു. മോദി ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികളുമായി മുന്നോട്ടു പോകുമ്പോൾ കോൺഗ്രസിന് നോക്കി നിൽക്കാൻ സാധിക്കില്ലെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.