Posted On
date_range Updated On
date_range കോവിഡ് പോസിറ്റീവായി കത്രീന കൈഫ്
മുംബൈ: ബോളിവുഡിൽ വീണ്ടും കോവിഡ് ബാധ. നടി കത്രീന കൈഫിനാണ് ഏറ്റവുമൊടുവിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കത്രീനയുടെ കാമുകൻ വിക്കി കൗശലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ നടി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. വീട്ടിൽ വിശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ചുവരികയാണെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കത്രീന പറഞ്ഞു.
ബോളിവുഡിൽ വൈറസ് ബാധ കഠിനമായി തുടരുകയാണ്. ആമിർ ഖാൻ, അക്ഷയ് കുമാർ, ഭൂമി പെഡ്നേകർ, വിക്കി കൗശൽ തുടങ്ങി നിരവധി പേർക്കാണ് ഇതിനകം കോവിഡ് ബാധിച്ചത്. അക്ഷയ് കുമാറിന് രോഗം വന്നതോടെ സൂര്യവൻശി ചിത്രം നീട്ടിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.