ഗാങ്ടോക്: 'കട്ലെ'യെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച് സിക്കിം സർക്കാർ. കേരളത്തിലെ കുയിൽ വിഭാഗത്തിൽ വരുന്ന ശുദ്ധജല മത്സ്യമാണ് കട്ലെ. സംസ്ഥാനത്ത് അന്യം നിന്നു പോകുന്ന മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് നടപടി. സിക്കിമിലെ ടീസ്റ്റ, രംഗിത് നദികളിലാണ് മത്സ്യം വലിയ തോതിൽ കണ്ടുവരുന്നത്.
കോപ്പർ മശീർ എന്നാണ് പൊതുവെ പറയുന്നതെങ്കിലും പ്രാദേശികമായാണ് കട്ലെ എന്ന് വിളിക്കുന്നത്. അതേസമയം, കേരളത്തിലെ കട്ല എന്നറിയപ്പെടുന്ന ശുദ്ധജല മത്സ്യമല്ല ഇത്. ലഖ്നോവിലെ നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സ് (ഐ.സി.എ.ആർ-എൻ.ബി.എഫ്.ജി.ആർ) 1992ൽ കട്ലെയെ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.