????? ???????????????

മാപ്പ് പറയാൻ തയാറാണെന്ന് കട്ജു

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ സുപ്രീം കോടതി ജഡ്ജിമാരെ വിമർശിച്ചതിന് മാപ്പ് പറയാൻ തയാറാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി രജിസ്ട്രാർക്ക്  കട്ജു കത്ത് നൽകിയെന്നാണ് സൂചന. കേസ് കോടതി നാലെ പരിഗണിക്കുമെന്നറിയുന്നു.

എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ കട്ജുവോ രജിസ്ട്രാറോ ഇതുവരെ തയാറായിട്ടില്ല. കേസിൽ കോടതി സ്വീകരിക്കുന്ന നടപടികൾ നേരിടാൻ തയാറാണെന്നായിരുന്നു ഇതേക്കുറിച്ച് കട്ജു നേരത്തേ അറിയിച്ചിരുന്നത്. കട്ജുവിന് വേണ്ടി സോളി സൊറാബ്ജി ഹാജരാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായ നീക്കമുണ്ടായിരിക്കുന്നത്.

സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. ജഡ്ജി ആയിരുന്ന സമയത്ത് തനിക്കും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് കോടതികളുടെ വിജയമെന്ന ഫേസ്ബുക് പരാമർശമാണ് കട്ജുവിനെതിരായ നിയമനടപടിക്ക് കാരണമായത്.

Tags:    
News Summary - katju on soumya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.