Posted On
date_range Updated On
date_range കഠ്വ കേസ് സാക്ഷിക്ക് പീഡനം: സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
ന്യൂഡൽഹി: കഠ്വ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രധാന സാക്ഷി താലിബ് ഹുസൈനെ ജമ്മു- കശ്മീർ പൊലീസ് വ്യാജ ബലാത്സംഗക്കേസ് ചുമത്തി പീഡിപ്പിക്കുകയാണെന്ന ആരോപണത്തിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. താലിബ് ഹുസൈെൻറ അടുത്ത ബന്ധുവാണ് ഹേബിയസ് കോർപസ് ഹരജി നൽകിയത്. താലിബിനെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിക്കുകയാണെന്ന് ഹരജിയിൽ പറഞ്ഞു. തുടർന്ന് അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ആണ് ഹരജിക്കാരനു വേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.