കഠ്വ സംഭവം: വിചാരണ കശ്മീരിൽ വേണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം
ജമ്മു: രാജ്യത്ത് വൻ വിവാദത്തിന് തിരിെകാളുത്തിയ കഠ്വ ബലാത്സംഗ കൊലപാതക കേസിെൻറ വിചാരണ കശ്മീരിൽ വേണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം. വിചാരണ കശ്മീരിന് പുറത്തെവിടെയെങ്കിലും നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും എട്ടുവയസ്സുകാരിയുടെ കുടുംബം അറിയിച്ചു. കേസിൽ ശക്തമായ രാഷ്ട്രീയ ഇടപെടൽ നടക്കുന്ന സാഹചര്യത്തിലാണ് കുടുംബത്തിെൻറ നീക്കം.
പൊലീസുകാെര കേസിൽ പ്രതിചേർത്തതിനെതിരെ ഹിന്ദു ഏക്ത മഞ്ച് നടത്തിയ മാർച്ചിൽ ബി.ജെ.പി മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗയും ലാൽ സിങും പെങ്കടുത്തത് വിവാദത്തിന് വഴിവെച്ചിരുന്നു. പാർട്ടി നിർദേശപ്രകാരമാണ് മാർച്ചിൽ പെങ്കടുത്തതെന്ന മന്ത്രിമാരുടെ വെളിപ്പെടുത്തലും വിവാദത്തിന് ആക്കം കൂട്ടി. മന്ത്രിമാർക്കെതിരെ കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബവും പ്രതിപക്ഷപാർട്ടികളായ കോൺഗ്രസും സി.പി.എമ്മും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ കഠ്‌വയിലെ രസന എന്ന ഗ്രാമത്തിൽ എട്ടുവയസ്സുകാരിയെ പൊലീസുകാരടക്കമുള്ള സംഘം ദിവസങ്ങളോളം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.