ജമ്മു: തെൻറ മകളെ ബലാത്സംഗം ചെയ്ത് കൊന്നവരെ പിന്തുണക്കുന്നവർ തങ്ങൾക്കെതിരെ തിരിയുമെന്ന പേടിമൂലമാണ് രസ്ന മേഖലയിൽനിന്ന് പലായനം ചെയ്തതെന്ന് കഠ്വ പെൺകുട്ടിയുടെ പിതാവ്. ബക്കർവാൽ സമുദായം എപ്പോഴും കാരണമില്ലാതെ ഇരയാക്കപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. രസ്നയിൽനിന്ന് കഴിഞ്ഞദിവസം രാത്രിയോടെ പലായനം ചെയ്ത കുടുംബം ഇപ്പോൾ ജമ്മുവിന് 100 കി.മീ. അകലെയുള്ള ഉധംപുർ ജില്ലയിലെ ദുമലിലാണുള്ളത്.
‘ഞാനാകെ തളർന്നുപോയി. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. വരും ദിവസങ്ങളിൽ കുടുംബത്തിൽ ഒരു വിവാഹം നടക്കാനുള്ളതിനാൽ മകൾക്കായി പുതിയ വസ്ത്രം തുന്നിയിരുന്നു. അത് തയാറായപ്പോൾ ധരിക്കാൻ മകളുണ്ടായില്ല’^ കണ്ണീരോടെ പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.