Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ സുരക്ഷ സേന ഭീകരനെ വധിച്ചു
ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലെ വനിഗാം ബാല പ്രദേശത്ത് സുരക്ഷ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് പ്രദേശത്ത് സുരക്ഷ സേന ഓപറേഷൻ തുടങ്ങിയത്.
സൈനിക നീക്കം തുടരുകയാണെന്ന് കശ്മീർ പൊലീസ് എ.ഡി.ജി.പി വിജയ്കുമാർ പറഞ്ഞു. ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം കശ്മീരിൽ 75 ഏറ്റുമുട്ടലുകളാണ് നടന്നത്. സൈനിക നീക്കത്തിൽ 126 ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ 33 പേരും പാകിസ്താനിൽ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.