ശ്രീനഗർ: ജമ്മു-കശ്മീരിൽ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ഡോക്ടർ ഒടുവിൽ കോവിഡ് ബാധിച്ച് മരിച്ചു. ഡോ. മുഹമ്മദ് അഷ്‌റഫ് മിർ ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ നാല് മാസമായി കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ മുൻനിരയിൽ നിന്നയാളാണ് അഷ്‌റഫ് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഡോ. അഷ്റഫിെൻറ സ്രവ സാമ്പിൾ പരിശോധനഫലം പോസിറ്റിവായതിനെ തുടർന്ന് ശ്രീനഗറിലെ ഷേർ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഡോ. അഷ്റഫിെൻറ മരണം കോവിഡ് പ്രതിരോധ പ്രവർത്തകരെ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിെൻറ മരണത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
നേരത്തെ, ദൽഹിയിലെ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഡോ. ജാവേദ് അലി, ഡോ. ബാബ സാഹേബ് അംബേദ്കർ ആശുപത്രിയിലെ ഡോ. ജോഗീന്ദർ ചൗധരി എന്നിവർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.