കശ്മീര്‍ സ്ത്രീകള്‍ ദുരിതത്തിലെന്ന്; പാക് ആരോപണം ഇന്ത്യ തള്ളി

ന്യൂയോര്‍ക്: കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന അടിച്ചമര്‍ത്തലിന്‍െറ ഇരകളായി ആയിരക്കണക്കിന് സ്ത്രീകള്‍ ദുരിതമനുഭവിക്കുകയാണെന്ന് യു.എന്നില്‍ പാകിസ്താന്‍ നടത്തിയ ആരോപണം ഇന്ത്യ തള്ളി.
പാക് ഭീകരതയുടെ ഫലമായി കാലങ്ങളായി ഇന്ത്യന്‍ സ്ത്രീകളാണ് ദുരിതമനുഭവിക്കുന്നതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി മായാങ്ക് ജോഷി ചൂണ്ടിക്കാട്ടി.

പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ യു.എന്‍ പ്രതിനിധി ശസ്ര മന്‍സബ് അലി ഖാന്‍ ആണ് കഴിഞ്ഞ ചൊവ്വാഴ്ച യു.എന്‍ പൊതുസഭയില്‍ ‘സ്ത്രീകളുടെ പുരോഗതി’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കശ്മീര്‍ സ്ത്രീകളുടെ വിഷയമുന്നയിച്ചത്. സൈനിക അതിക്രമങ്ങളില്‍ നിരവധി സ്ത്രീകള്‍ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരകളാവുന്നതായി പാക് പ്രതിനിധി ആരോപിച്ചു.

എന്നാല്‍, സ്ത്രീകളെ അടിച്ചമര്‍ത്തുന്നത് വ്യവസ്ഥാപിതമാക്കിയ ഒരു രാജ്യം, ബഹുസ്വര ജനാധിപത്യമായ ഇന്ത്യക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന് മായാങ്ക് ജോഷി തിരിച്ചടിച്ചു. പാകിസ്താനിലെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളും അവരുടെ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളും ഗൗരവമായി പരിശോധിക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടത്.

ഐക്യരാഷ്ട്രസഭയുടെ വിവിധ വേദികളില്‍ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചുവരുകയാണ്. പാകിസ്താന്‍ പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങള്‍ക്ക് ഇനി ഇന്ത്യ മറുപടി പറയില്ളെന്ന് പറഞ്ഞ ജോഷി, വിദ്വേഷത്തിന്‍െറ നയതന്ത്രമാണ് പാകിസ്താന്‍ പയറ്റുന്നതെന്നും കുറ്റപ്പെടുത്തി.

Tags:    
News Summary - kashmir conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.