കർതാർപുർ ഇടനാഴി: പാകിസ്​താനുമായി​ ഉഭയകക്ഷി ചർച്ചയില്ല- സുഷമ സ്വരാജ്​

ന്യൂഡൽഹി: തീവ്രവാദം സ്​പോൺസർ​ ചെയ്യുന്നത്​ അവസാനിപ്പിക്കാതെ പാകിസ്​താനുമായി ഉഭയകക്ഷി ചർച്ചകൾക്കില്ലെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​. കർതാർപുർ ഇടനാഴി വികസിക്കുന്നതോടെ ​മേഖലയിൽ സമാധാനം പുലരുന്നത്​ ഇന്ത്യ സ്വാഗതം ചെയ്യുന്നു. എന്നാൽ പാകിസ്​താനുമായുള്ള ഉഭയകക്ഷി ചർച്ചക്കില്ല. കർതാർപുർ ഇടനാഴിക്ക്​ പച്ചക്കൊടിയെന്നത്​ ഉഭയകക്ഷി ചർച്ച നടക്കുമെന്നതി​​​െൻറ സൂചനയല്ല. കർതാർപുർ​ ചർച്ചക്ക്​ വിഷയമാകുന്നേയില്ലെന്നും സുഷമ സ്വരാജ്​ അറിയിച്ചു.

ഉഭയകക്ഷി ചർച്ചയും കർതാർപുർ ഇടനാഴി വിഷയവും വ്യത്യസ്​തമാണ്​. 20 വർഷത്തിലേറെയായി കർതാർപുർ ഇടനാഴിയുടെ വികസനത്തിനായി ഇന്ത്യ പരിശ്രമിക്കുകയാണ്​. ഇത്തവണ ആദ്യമായാണ്​ പാകിസ്​താൻ ഇൗ വിഷയത്തിൽ അനുകൂലമായി പ്രതികരിക്കുന്നതെന്നും സുഷമ സ്വരാജ്​ ഹൈദരാബാദിൽ പറഞ്ഞു.
തീവ്രവാദവും ചർച്ചകളും ഒരുമിച്ച്​ കൊണ്ടുപോകാൻ കഴിയില്ല. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നത്​ പാകിസ്​താൻ എന്ന്​ അവസാനിപ്പിക്കുന്നുവോ അന്ന്​ ചർച്ച തുടങ്ങുമെന്നും സുഷമ സ്വരാജ്​ വ്യക്തമാക്കി.

പാകിസ്​താൻ ഏതു വിഷയത്തിൽ അനുകൂല നിലപാട്​ എടുത്താലും തീവ്രവാദികൾക്ക്​ ഫണ്ട്​ നൽകുന്നത്​ അവസാനിപ്പിക്കാതെ ഉഭയകക്ഷി ചർച്ചകൾക്കും കൂടിക്കാഴ്​ചക്കും ഇല്ലെന്ന ശക്തമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്​ ഇന്ത്യ.


Tags:    
News Summary - Kartarpur Not Linked To Talks, Pak Must Stop Terror First- Sushma Swaraj- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.