ബെംഗളൂരു: കര്‍ണാടക ആര്‍.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. ഛര്‍ദിക്കാന്‍ തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം.
അപകടം നടന്ന ഉടൻ സ്ത്രീ മരിച്ചു. അപകടത്തിൽ സ്ത്രീയുടെ തലയും ഉടലും വേർപെട്ടുപോയി. മൈസൂരു അർബൻ ഡിവിഷനിലെ ഡിവിഷണൽ കൺട്രോളർ, ഡി.എം.ഇ, ഡി.ടി.ഒ, എസ്.ഒ എന്നിവർ സ്ഥലം സന്ദർശിച്ചു.
സംഭവത്തിന്റെ കൃത്യമായ സാഹചര്യം കണ്ടെത്തുന്നതിനായി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചാമരാജനഗർ പൊലീസ് അറിയിച്ചു.
യാത്രയ്ക്കിടെ ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാരിയിരുന്ന സ്ത്രീയെ അടുത്തുവന്ന ലോറി ഇടിച്ചതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. ലോറിയുടെ ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.