കർണാടകയിലെ പള്ളികളിൽ രാത്രി ഉച്ചഭാഷിണിക്ക്​ നിയന്ത്രണം; ബാങ്ക്​ വിളിക്ക്​ ബാധകമ​ല്ലെന്ന്​ വിശദീകരണം

ബംഗളൂരു: കർണാടകയിൽ മസ്ജിദുകളിലും ദർഗകളിലും രാത്രി പത്തിനും രാവിലെ ആറിനുമിടയിൽ ഉച്ചഭാഷണികൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഉയർന്ന തോതിലുള്ള ഉച്ചഭാഷിണികളിലൂടെയുള്ള ശബ്ദം മസ്ജിദുകൾക്കു ചുറ്റുമുള്ള പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടികാട്ടി കർണാടക വഖഫ് ബോർഡാണ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. അതേസമയം, ബാങ്കുവിളിക്കും പ്രധാന അറിയിപ്പുകൾക്കും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് തടസമില്ലെന്നും ഉത്തരവിൽ പറഞ്ഞു.

രാത്രി പത്തിനും രാവിലെ ആറിനുമിടയിൽ നടക്കുന്ന പ്രാർഥന ചടങ്ങുകൾക്കും മതപരിപാടികൾക്കും മസ്ജിദുകൾക്കും ദർഗകൾക്കും അകത്ത് സ്ഥാപിച്ച സ്പീക്കറുകൾ മാത്രമെ ഉപയോഗിക്കാൻ പാടുള്ളുവെന്നും പുറത്തേക്ക് ശബ്ദം കേൾക്കുന്ന ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്.

മറ്റു ആരാധനാലയങ്ങളിൽ ഉൾപ്പെടെ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ലെന്നിരിക്കെ ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള ബി.ജെ.പി സർക്കാരിെൻറ നീക്കമാണിതെന്ന ആരോപണമാണ് ഉയരുന്നത്.

അതേസമയം, പുലർച്ചെയുള്ള ബാങ്കുവിളിക്ക് ഉൾപ്പെടെ ഉച്ചഭാഷിണി ഉപയോഗിക്കാനാകുമോ എന്ന എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്നും ഉത്തരവിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബംഗളൂരു ജാമിയ മസ്ജിദ് ഖത്തീബ് മഖ്​സൂദ് ഇമ്രാൻ പറഞ്ഞു. റമദാൻ മാസം അടുത്തിരിക്കെ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കണമെന്നും ഉത്തരവിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് വഖഫ് ബോർഡ് അംഗവും എം.എൽ.എയുമായ തൻവീർ സേഠ് ബോർഡ് സി.ഇ.ഒക്ക് കത്തയച്ചിട്ടുണ്ട്.

പ്രാദേശിക തലത്തിൽ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദേശം തേടിയശേഷം ശബ്ദ നിയന്ത്രണ ഉപകരണം സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. ഉച്ചഭാഷിണികളുടെ ഉപയോഗം ചുറ്റുമുള്ള ജനങ്ങളുടെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഹാനികരമാണെന്ന് പറഞ്ഞുകൊണ്ടാണ് നിയന്ത്രണം. ഇതോടൊപ്പം ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍ എന്നിവയുടെ 100 മീറ്റര്‍ പരിധിക്കുള്ളിലെ പ്രദേശങ്ങള്‍ 'നിശബ്ദ മേഖല'യായി പ്രഖ്യാപിച്ചു. ഈ മേഖലയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും ഉത്തരവില്‍ പറയുന്നു.

Tags:    
News Summary - Karnataka Wakf Board Prohibits Use Of Loudspeakers In Mosques, Dargahs Between 10 PM And 6 AM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.