കർണാടക: സഖ്യസർക്കാറിൽ പ്രതിസന്ധി തുടരുന്നു
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിലെ പ്രതിസന്ധി തുടരുന്ന ു. സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി ആവിഷ്കരിച്ച ഒാപറേഷൻ താമര പൊളിക്കാനും കോൺഗ ്രസിെൻറ ശക്തി തെളിയിക്കാനും വെള്ളിയാഴ്ച വൈകീട്ട് വിളിച്ചുചേർത്ത കോൺഗ്രസ് നി യമസഭ കക്ഷി യോഗത്തിൽനിന്ന് നാല് എം.എൽ.എമാർ വിട്ടുനിന്നു.
മന്ത്രിസ്ഥാനം ലഭിക ്കാത്തതിനെ തുടർന്ന് പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തിൽ പെങ്കടുക്കാതിരുന്നത ്. നാലുപേർക്കും വിശദീകരണം ആവശ്യപ്പെട്ട് കത്ത് നൽകിയതായി കോൺഗ്രസ് നിയമസഭ കക ്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയടക്കം 77 പേർ യോഗത്തിൽ പെങ്കടുത്തു. നാലുപേർ യോഗത്തിൽ നിന്ന് വിട്ടുനിന്നത് സർക്കാറിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.
കൂടുതൽ പേർ എതിർപാളയത്തിൽ പോകുന്നത് തടയാൻ നിയമസഭകക്ഷി യോഗത്തിന് പിന്നാലെ കോൺഗ്രസ് എം.എൽ.എമാരെ രാമനഗരയിലെ ഇൗഗ്ൾ ടൺ റിസോർട്ടിലേക്ക് മാറ്റി. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ തങ്ങൾ റിസോർട്ടിലേക്ക് മാറുകയാണെന്നാണ് നേതാക്കളുടെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചേർന്നാണ് ഒാപറേഷൻ താമര ആസൂത്രണം ചെയ്തതെന്നും തങ്ങളുടെ എം.എൽ.എമാരായ രാമപ്പ, ശിവള്ളി, ഹെബ്ബാർ, അനിൽ, അഞ്ജലി എന്നിവർക്ക് 50 കോടിയും മന്ത്രിസ്ഥാനവും ബി.ജെ.പി വാഗ്ദാനം ചെയ്തതായും സിദ്ധരാമയ്യ ആരോപിച്ചു.
എന്നാൽ, ബി.ജെ.പി അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ സർക്കാർ നൂൽപാലത്തിലാവുമെന്ന ഭയമാണ് കോൺഗ്രസ് എം.എൽ.എമാരെ ധൃതിയിൽ റിസോർട്ടിലേക്ക് മാറ്റിയതിന് പിന്നിൽ. അതേസമയം, ഹരിയാനയിലെ റിസോർട്ടുകളിൽ കഴിയുന്ന ബി.ജെ.പി എം.എൽ.എമാർ ശനിയാഴ്ച ബംഗളൂരുവിൽ തിരിച്ചെത്തുമെന്ന് ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
സംസ്ഥാനത്തെ കണക്കുകൂട്ടൽ ഇങ്ങനെ...
ബംഗളൂരു: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നാണ് കർണാടകയിൽ കോൺഗ്രസും ജെ.ഡി.എസും ചേർന്ന സഖ്യം അധികാരത്തിലെത്തിയത്. 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 104 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന് 80ഉം ജെ.ഡി.എസിന് 37ഉം ബി.എസ്.പി, കെ.പി.ജെ.പി എന്നിവക്ക് ഒാരോ സീറ്റുമാണുള്ളത്. കോൺഗ്രസ് പിന്തുണയോടെ ഒരു സ്വതന്ത്രനും വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 113 സീറ്റ് വേണ്ടിടത്ത് സഖ്യസർക്കാറിന് ബി.ജെ.പി ഒഴികെയുള്ള 120 എം.എൽ.എമാരുടെ പിന്തുണയുണ്ടായിരുന്നു. നിയമസഭ കക്ഷിയോഗത്തിൽ പെങ്കടുക്കാനാവില്ലെന്ന് അറിയിച്ച രണ്ട് പേരടക്കം നാലു കോൺഗ്രസ് എം.എൽ.എമാരാണ് ഇപ്പോൾ റിസോർട്ടിന് പുറത്തുള്ളത്. കെ.പി.ജെ.പി എം.എൽ.എയും സ്വതന്ത്ര എം.എൽ.എയും സർക്കാറിനുള്ള പിന്തുണ നേരത്തേ പിൻവലിച്ചിരുന്നു. ഇതോടെ, സർക്കാറിെൻറ പിന്തുണ 118 ആയി ചുരുങ്ങി.
പുറത്തുള്ള നാല് കോൺഗ്രസ് എം.എൽ.എമാർകൂടി സർക്കാറിനെ പിന്തുണക്കില്ലെന്ന് ഉറപ്പാക്കിയാൽ ബി.ജെ.പിക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് സാധ്യത. അങ്ങനെ വന്നാൽ 113 കേവല ഭൂരിപക്ഷം വേണ്ടിടത്ത് സർക്കാറിനുള്ള പിന്തുണ 114 ആയി വീണ്ടും ചുരുങ്ങും. നേരത്തേ കോൺഗ്രസിൽ വിമതസ്വരം ഉയർത്തിയ 11 പേരിൽ ഒന്നോ രണ്ടോ പേരെക്കൂടി തങ്ങളുടെ പാളയത്തിലെത്തിച്ചാൽ ബി.ജെ.പിക്ക് സർക്കാറിനെ വീഴ്ത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
ബി.ജെ.പി അവിശ്വാസം ഉയർത്തിയാൽ തങ്ങളുടെ വരുതിയിലുള്ള മുഴുവൻ എം.എൽ.എമാരെയും നേരിട്ട് നിയമസഭയിലെത്തിക്കാനും അതൃപ്തരായ എം.എൽ.എമാരുമായി ബി.ജെ.പി നേതാക്കൾ ബന്ധപ്പെടുന്നത് തൽക്കാലം ഒഴിവാക്കുകയുമാണ് റിസോർട്ട് വാസം കൊണ്ട് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.