പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റവർ പങ്കുവെച്ച ചിത്രങ്ങൾ

പെല്ലറ്റ് ആക്രമണത്തിനിരയായ വിദ്യാർഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കും; വീണ്ടെടുക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്‍റ് മാർച്ചിനിടെ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ 19കാരനായ വിദ്യാർഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 20ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥി മുഖം നിറയെ പരിക്കേറ്റ് എയിംസിൽ ചികിത്സയിലാണ്. ശസ്ത്രക്രിയയിലൂടെ വിദ്യാർഥിയുടെ വലതു കണ്ണിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തു. വിദ്യാർഥിയുടെ കൃഷ്ണമണിയിലാണ് പെല്ലറ്റ് തറച്ചതെന്നും കാഴ്ച വീണ്ടെടുക്കാനുള്ള സാധ്യത ഒരുശതമാനം മാത്രമാണെന്നും ഡോക്ടർമാർ പറഞ്ഞുവെന്ന് കുടുംബം അറിയിച്ചു.

ദേഹമാസകലം പെല്ലറ്റ് തറച്ചവർ തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഔട്ട്ലുക്ക് മാഗസിന്‍റെ റിപ്പോർട്ടർ പങ്കുവെച്ച പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ ചിത്രം ആക്രമണത്തിന്‍റെ തീവ്രത വ്യക്തമാക്കുന്നു.

അതേസമയം, പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ വാദം.പൊലീസിന്‍റെ വാദം തള്ളുന്നതാണ് പുറത്തുവരുന്ന ഇരകളുടെ ചിത്രങ്ങൾ. പൊലീസോ ആർ.പി.എഫ് ജവാൻ മാരോ പെല്ലറ്റ് ഗൺ ഉപയോഗിച്ചിരിക്കാം എന്നാണ് അഭ്യൂഹം.19കാരനു പുറമേ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ശൈഖ് ഇർഷാജ് മൻസൂരി എന്നയാളുടെ കാഴ്ച ശക്തിയും നഷ്ടപ്പെടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Tags:    
News Summary - delhi student protest pellet attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.