ബംഗളൂരു: തങ്ങളെ അയോഗ്യരാക്കിയ കർണാടക മുൻ സ്പീക്കറിെൻറ നടപടിക്കെതിരെ 17 എം.എൽ. എമാർ നൽകിയ ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ഹരജിയിൽ സ്പീക്കർ കെ.ആർ. ര മേശ്കുമാർ, കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, ജെ.ഡി-എസ് അധ്യക്ഷൻ കുമാരസ്വാ മി, സഖ്യ കോഒാർഡിനേഷൻ സമിതി ചെയർമാനായിരുന്ന സിദ്ധരാമയ്യ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസയച്ചു. എം.എൽ.എമാർ അയോഗ്യരാക്കപ്പെട്ടതോടെ ഒഴിവുവന്ന 17ൽ 15 മണ്ഡലങ്ങളിലാണ് ഇപ്പോൾ ഉപതെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചത്.
ഇതോടെ, തങ്ങൾക്ക് മത്സരിക്കാൻ അനുമതി നൽകുകയോ ഉപതെരഞ്ഞെടുപ്പ് മരവിപ്പിക്കുകയോ വേണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജിയും വിമത എം.എൽ.എമാർ തിങ്കളാഴ്ച സമർപ്പിച്ചിട്ടുണ്ട്. ഹരജികൾ ജസ്റ്റിസ് എൻ.വി. രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണനക്കായി ബുധനാഴ്ചത്തേക്ക് നീട്ടി. ഉപതെരഞ്ഞെടുപ്പ് മരവിപ്പിക്കുകയോ അല്ലെങ്കിൽ ഹരജിക്കാരെ അവരുടെ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുകയോ ചെയ്യണമെന്നും എം.എൽ.എമാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.
ഉപതെരഞ്ഞെടുപ്പ് മരവിപ്പിക്കാനോ മാറ്റിവെക്കാനോ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയെ ബോധിപ്പിച്ചു. അയോഗ്യത നടപടിയെ മരവിപ്പിക്കാൻ കമീഷനാവും. മത്സരിക്കുന്നതിൽനിന്ന് എം.എൽ.എമാരെ തടയാൻ സ്പീക്കർക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തെരെഞ്ഞടുപ്പ് കമീഷെൻറ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്ന് കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഹരജിയിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം അദ്ദേഹം കോടതിയിൽനിന്ന് തേടി.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ തീരുമാനമാവുന്നതിനുമുെമ്പ തങ്ങളുടെ മണ്ഡലങ്ങളിൽ ഉപതെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ വിമത എം.എൽ.എമാർ ആശങ്കയിലാണ്. കർണാടക സർക്കാറിെൻറ ഭാവികൂടി നിശ്ചയിക്കുന്ന നിർണായക ഉപതെരെഞ്ഞടുപ്പിൽ ബി.ജെ.പിക്ക് ഭരണം നിലനിർത്താൻ ആറു സീറ്റിലെങ്കിലും വിജയിക്കണമെന്നതാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.