മാതൃകാ വാടക നിയമം നടപ്പാക്കാനൊരുങ്ങി കർണാടക

ബംഗളൂരു: കേന്ദ്ര സർക്കാറി​െൻറ മാതൃകാ വാടക നിയമം പരിഷ്​കരിച്ച്​ നടപ്പാക്കാൻ കർണാടക ഒരുങ്ങുന്നു. നിയമം നടപ്പാക്കുക വഴി വാടകക്കാരും ഉടമകളും തമ്മിലുള്ള പ്രശ്​നങ്ങൾക്ക്​ പരിഹാരമാവുമെന്ന്​ റവന്യൂ മന്രതി ആർ. അശോക പറഞ്ഞു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വാടക നിയമം ലളിതവത്​കരിക്കാനാണ്​ സർക്കാറി​െൻറ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതി/ വാടകനിയമം നടപ്പാക്കുന്നത്​ സംബന്ധിച്ച്​ പ്രൊപ്പോസൽ ഘട്ടത്തിലാണെന്നും ഒൗദ്യോഗികമായി അവതരിപ്പിക്കുന്നതിന്​ മുമ്പ്​ ജനങ്ങളിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, വാടക നിശ്​ചയിക്കുന്നതിൽ സംസ്​ഥാന സർക്കാറിന്​ ഒരു പങ്കുണ്ടായിരുന്നു. എന്നാൽ, പുതിയ വാടക നിയമ പ്രകാരം, ഇരു കക്ഷികളും (ഉടമകളും താമസക്കാരും) വാടക നിശ്ചയിക്കണം. കരാറിലെത്തിയ ശേഷം അത് നിയമപരമായി രജിസ്​റ്റർ ചെയ്യുകയും ഈ വിവരം റവന്യു വകുപ്പി​െൻറ പോര്‍ട്ടലില്‍ അപ്​ലോഡ്​ ചെയ്യുകയും വേണമെന്ന്​ മന്ത്രി പറഞ്ഞു.

സാധാരണ ബംഗളൂരുവിലടക്കം വാടകയിനത്തിൽ നിക്ഷേപമായി 10 മാസത്തെ വാടകയാണ്​ വാങ്ങാറുള്ളത്​. പുതിയ വാടക നിയമം പ്രാബല്യത്തിൽ വന്നാൽ വീടുകൾക്ക്​ രണ്ടു മാസ​െത്ത വാടകയിൽ കൂടുതൽ ഡെപ്പോസിറ്റ്​ തുകയായി വാങ്ങാനാവില്ല. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ആറ് മാസത്തെ വാടകയാണ്​ നിക്ഷേപത്തുക. വാടകക്കരാറിന്​ പ്രാമുഖ്യം നൽകുന്നതാണ്​ പുതിയ വാടക നിയമമെന്നും ഇതുസംബന്ധിച്ച തർക്കങ്ങൾ തീർപ്പാക്കാൻ വാടക അതോറിറ്റി

രൂപവത്​കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടെങ്കിൽ രണ്ടുമാസത്തിനകം ഉദ്യോഗസ്​ഥർ പരിഹരിക്കും. ഇതിനായി പരമാവധി മൂന്ന്​ ഹിയറിങ്​ വരെ മാത്രമേ അനുവദിക്കൂ. റെൻറ്​ അതോറിറ്റി, റെൻറ്​ കോടതി, റെൻറ്​ ട്രൈബ്യുണല്‍ എന്നിവയാണ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.

നിലവിൽ ബംഗളൂരുവിൽ ഉയർന്ന വാടക കാരണം മിക്ക വാടകക്കെട്ടിടങ്ങളും കാലിയായി കിടക്കുകയാണെന്നും പുതിയ നിയമം നിലവിൽ വന്നാൽ ഉടമകൾക്ക്​ വാടകക്കാരെ ലഭിക്കുകയും വാടക നിരക്ക്​ കുറയുകയും ​െചയ്യുമെന്ന്​ മന്ത്രി ചൂണ്ടിക്കാട്ടി. ബംഗളൂരു, ​ൈമസൂരു, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഭൂരിഭാഗം പേരും വാടകക്കെട്ടിടങ്ങളിലാണ്​ കഴിയുന്നത്​. വിദ്യാർഥികളും ചെറുകിട ജോലികളും ചെയ്യുന്നവരടക്കമുള്ളവർക്ക്​ പലപ്പോഴും വാടക വീടുകള്‍ക്കുള്ള നിക്ഷേപത്തുക വലിയ ബാധ്യതയാവാറുണ്ട്​. കോവിഡ് പശ്ചാത്തലത്തില്‍ ധാരാളം പേർ വാടക വീടുകള്‍ ഒഴിഞ്ഞ് നാടുകളിലേക്ക് മടങ്ങിയിരുന്നു. റവന്യു വകുപ്പി​െൻറ കണക്ക് പ്രകാരം ബംഗളൂരുവില്‍ മാത്രം മൂന്ന് ലക്ഷത്തോളം വാടക വീടുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്​. കര്‍ണാടകത്തില്‍ മൊത്തം 7.59 ലക്ഷം വാടക വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. രാജ്യത്ത് ഒഴിഞ്ഞ വാടക വീടുകളുള്ള നാലാമത്തെ സംസ്ഥാനം കൂടിയാണ് കര്‍ണാടക.

ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മാതൃക വാടക നിയമമാണ് സംസ്ഥാനത്ത് ചില പരിഷ്‌കാരങ്ങളോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. രജിസ്​റ്റര്‍ ചെയ്ത രേഖകള്‍ പ്രകാരമുള്ള കാലാവധി കഴിയാതെ താമസക്കാരെ വീടുകളില്‍ നിന്നും ഒഴിപ്പിക്കാന്‍ സാധിക്കില്ലെന്നതും ഉടമസ്ഥരുടെ സമ്മതമില്ലാതെ വാടക വീടുകളില്‍ ഒരു വിധ നിര്‍മാണ പ്രവൃത്തികളും നടത്താന്‍ പാടില്ലെന്നതും പുതിയ വാടക നിയമത്തി​െൻറ പ്രത്യേകതയാണ്​.

Tags:    
News Summary - Karnataka ready to implement Model Rent Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.