കർണാടകയിൽ കനത്തമഴ: 300പേരെ നാവികസേന രക്ഷപ്പെടുത്തി

ഉത്തരകന്നട: കനത്തമഴയെ തുടർന്ന്​ കർദ്ര ഡാം പരിസരത്ത്​ കുടുങ്ങിയ 300 ഓളം പേരെ നാവികസേന ദൗത്യസംഘം രക്ഷിച്ചു. മഴ ശക്തമായതിനെ തുടർന്ന്​ കർദ്ര ഡാം സ്ഥിതി ചെയ്യുന്ന കൈഗ ഗ്രാമത്തിൽ വെള്ളം കയറുകയുകയായിരുന്നു. കാളി നദിയിൽ വെള്ളം പൊങ്ങിയതോടെ ഗ്രാമം വെള്ളത്തിനടയിലാവുകയും പ്രദേശവാസിക​ൾ ഒറ്റപ്പെടുകയും ചെയ്​തു.

മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റാൻ ജില്ലാഭരണകൂടം ശ്രമിച്ചെ​ങ്കിലും കഴിഞ്ഞില്ല. തുടർന്ന്​ നേവിയുടെ സഹായം തേടുകയായിരുന്നു. കർവാർ നേവൽ ബേസിൽ നിന്നും എത്തിയ രക്ഷാദൗത്യ സംഘം ചൊവ്വാഴ്​ച രാത്രിയോടെ 300 പേരെയും സുരക്ഷിത സ്ഥാനത്തെത്തിച്ചായി ഉത്തര കന്നട എസ്​.പി അറിയിച്ചു.

കാളി നദിയിലാണ്​ കർദ്ര ഡാമുള്ളത്​. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന സൂചനയാണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്​. നദീ പ്രദേശങ്ങളിലുള്ള ജനങ്ങൾ ജാഗ്രത മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Karnataka rains: Navy rescues 300 people stranded near Kadra Dam - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.