സാമ്പത്തിക പ്രതിസന്ധി: സർക്കാർ ഭൂമി ലേലം ചെയ്യാനൊരുങ്ങി കർണാടക; മദ്യഷാപ്പുകൾ തുറക്കണമെന്നും മുഖ്യമന്ത്രി

ബെംഗളൂരു: കോവിഡ് മഹാമാരിയുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ നടപടികളുമായി കർണാടക. അതി​​ െൻറ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 12,000 കോര്‍ണര്‍ സൈറ്റുകള്‍ ലേലം ചെയ്യാനൊരുങ്ങുകയാണെന്ന്​ മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരപ്പ മാധ്യമങ്ങളോട്​ പറഞ്ഞു.

ഏപ്രിൽ 15ന്​ മദ്യഷാപ്പുകൾ തുറക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ ്​ സർക്കാരുള്ളതെന്നും ലോക്​ഡൗണിന്​ പിന്നാലെ മദ്യശാലകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ്​ മൂലം 1800 കോടി എക്​സൈസ്​ വരുമാനമാണ്​ നഷ്​ടമായതെന്നും യെദ്യൂരപ്പ പറഞ്ഞു.

ബംഗളൂരുവില്‍ വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി ലേലത്തില്‍ വെച്ചാല്‍ 15,000 കോടിയെങ്കിലും കണ്ടെത്താനാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്​. ഉദ്ദേശിക്കുന്ന തുക ലഭിക്കുകയാണെങ്കില്‍ മാത്രമേ ലേലം നടത്തുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാരും ചീഫ് സെക്രട്ടറിയും അടക്കം പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി യെദ്യൂരപ്പ തീരുമാനം അറിയിച്ചത്.

രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ്​ വിവിധ സാമ്പത്തിക സ്രോതസ്സുകള്‍ നിലക്കുകയും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയും​ ചെയ്​തത്​. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് സര്‍ക്കാര്‍ ഭൂമി ലേലം ചെയ്യാനുള്ള തീരുമാനവുമായി എത്തിയത്​.

12,000 കോര്‍ണര്‍ സൈറ്റുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടെന്നാണ് കര്‍ണാടകയുടെ കണക്ക്. 2.37 കോടിയുടെ ബജറ്റാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം അവതരിപ്പിച്ചത്. സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ 11,215 കോടിയുടെ കുറവാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി 10,000 കോടിയെങ്കിലും അധികമായി വേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Karnataka puts together revival plan-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.