ദേശീയ കാർ റാലി ചാമ്പ്യൻ രഞ്ജിത് ബല്ലാൽ വാഹനാപകടത്തിൽ മരിച്ചു

ബംഗളൂരു: ദേശീയ കാർ റാലി ചാമ്പ്യൻ രഞ്ജിത് ബല്ലാൽ (59) കർണാടകയിലെ കുന്ദാപുരയിൽ വാഹനാപകടത്തിൽ മരിച്ചു. ദേശീയപാത 66ൽ കഴിഞ്ഞ ദിവസം രഞ്ജിത് ബല്ലാലിന്‍റെ ബൈക്ക് ഓട്ടോ ട്രോളിയിൽ ഇടിച്ചായിരുന്നു അപകടം.

കുടുംബസമേതം ഗോവയിൽ പോയി മടങ്ങുകയായിരുന്നു രഞ്ജിത് ബല്ലാൽ. കുടുംബാംഗങ്ങൾ ഇദ്ദേഹത്തിന് പിന്നിലായി കാറിൽ വരുന്നുണ്ടായിരുന്നു. കുന്ദാപുരക്കും ബൈന്തൂരിനുമിടയിൽവെച്ചാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ഓട്ടോ ട്രോളി പണി നടക്കുന്ന റോഡിൽ വെച്ച് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ രഞ്ജിത്തിന്‍റെ ബൈക്ക് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു.

രാജ്യത്തെ പ്രമുഖ റേസിങ് ചാമ്പ്യന്മാരിലൊരാളായ രഞ്ജിത് ബല്ലാൽ, 100ലേറെ ചാമ്പ്യൻഷിപ്പുകളിൽ ജേതാവായിട്ടുണ്ട്. റേസിങ് മേഖലയിൽ നിരവധി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു. 

Tags:    
News Summary - Karnataka: National rally racer Ranjith Ballal dies in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.