കന്നട പതാകയും ചിന്ഹവും ഉപയോഗിച്ചുള്ള 'ബിക്നി' വിൽപനക്ക്'; ആമസോൺ മാപ്പു പറയണമെന്ന് കർണാടക മന്ത്രി

ബംഗളൂരു: ആമസോണിെൻറ കാനഡ ഇ^കൊമേഴ്സ് വെബ്സൈറ്റിൽ കന്നട പതാകയും ചിന്ഹവും ഉപയോഗിച്ചുള്ള ബിക്നി വിൽപനക്ക് വെച്ച സംഭവത്തിൽ നിയമ നടപടിയുമായി കർണാടക സർക്കാർ. ഇന്ത്യയിെല ഏറ്റവും വൃത്തിക്കെട്ട ഭാഷ ഏതാണെന്ന ചോദ്യത്തിന് കന്നടയാണെന്ന് മറുപടി നൽകിയ ഗൂഗിളിനെതിരായ പ്രതിഷേധത്തിന് പിന്നാലെ ലോകത്തെ ഇ^കൊമേഴ്സ് രംഗത്തെ ഭീമന്മാരായ ആമസോണിനെതിരെ ബഹിഷ്കരണാഹ്വാനവുമായി കന്നട അനുകൂല സംഘടനകളും രംഗത്തെത്തി.

കന്നടിഗരുടെ ആത്മാഭിമാനത്തിെൻറ വിഷയമായതിനാൽ ഇത്തരം കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും വിഷയത്തിൽ ആമസോൺ കാനഡ മാപ്പു പറയണമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കന്നട സാംസ്കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഗുഗിളിൽനിന്നുണ്ടായ സംഭവത്തിെൻറ മുറിവുണങ്ങുന്നതിന് മുമ്പാണ് അമസോൺ കാനഡയിൽനിന്ന് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും വൻകിട കമ്പനികൾ തുടർച്ചയായി കന്നടയെ അപമാനിക്കുന്ന സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആമസോൺ കാനഡയുടെ വെബ്സൈറ്റിൽ കന്നട പതാകയുടെ നിറമായ മഞ്ഞയും ചുവപ്പും നിറവും ചിന്ഹവും ചേർത്തുകൊണ്ടുള്ള സ്ത്രീകളുടെ അടിവസ്ത്രം (ബിക്നി) വിൽപനക്ക് വെച്ചതിെൻറ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് ട്വിറ്റിൽ പ്രതിഷേധം പടർന്നത്. ബിക്നിയുടെ ഡിസൈൻ കന്നട പതാകയുടേതാണെന്ന കുറിപ്പോടെയാണ് ഉൽപന്നം വിൽപ്പനക്ക് വെച്ചിരുന്നത്. സംഭവം വിവാദമായതോടെ ആമസോൺ കാനഡയുടെ വെബ്സൈറ്റിൽനിന്ന് കന്നട പതാകയും ചിന്ഹവും ഉപയോഗിച്ചുള്ള ബിക്നി അപ്രത്യക്ഷമായിട്ടുണ്ട്.

കാനഡക്ക് പുറമെ യു.കെ.ജപ്പാൻ, മെക്സിക്കോ എന്നീ രാജ്യങ്ങളിലും ആമസോൺ ഇതേ ഉൽപന്നം വിൽക്കുന്നുണ്ട്. ആമസോൺ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കന്നട അനുകൂല സംഘടനയായ കന്നട രക്ഷണ വേദികെ നേതാവ് പ്രവീൺ ഷെട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു. കന്നടിഗരുടെ അഭിമാനമായ കന്നട പതാകയെ അപമാനിച്ച ആമസോണിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആമസോണിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതാണെന്ന് ചോദ്യത്തിന് കന്നടയാണെന്ന മറുപടിയിൽ ഗൂഗിളിനെതിരെ പ്രതിഷേധം ശക്തമായതോടെ കമ്പനി ഖേദം പ്രകടിപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Karnataka Ministers Lash Out Against Amazon Canada For 'Kannada Flag Bikini' Insult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.