കുടുംബത്തെ മുഴുവൻ ചുട്ടുകൊല്ലുമെന്ന് ഭീഷണി; കർണാടക മന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ബംഗളൂരു: ഭൂമി തർക്കത്തെതുടർന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയ മന്ത്രി ആനന്ദ് സിങിനെതിരെ കേസെടുത്ത് കർണാടക പൊലീസ്. പോലപ്പ എന്നയാളുടെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. മന്ത്രിയെ കൂടാതെ മറ്റ് മൂന്നുപേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പോലപ്പയും ഗ്രാമത്തിലെ ഒരു സമുദായത്തിലെ ആളുകളും തമ്മിൽ ഭൂമി സംബന്ധിച്ച തർക്കം നിലനിന്നിരുന്നു.  ഗ്രാമത്തിലെത്തിയ മന്ത്രിയോട് വിഷയത്തിൽ ഇടപെടാൻ പ്രദേശവാസികൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പോലപ്പയെയും കുടുംബത്തെയും ചുട്ടുകൊല്ലുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തി.

ഭീഷണിക്കു പിന്നാലെ പോലപ്പയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് ആനന്ദ് സിങിനെതിരെ പൊലീസ് കേസ് എടുത്തത്. എസ്.സി, എസ്.ടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 504,506 വകുപ്പുകൾ പ്രകാരവുമാണ് മന്ത്രിക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. കർണാടക ടൂറിസം, പരിസ്ഥിതി മന്ത്രിയാണ് ആനന്ദ് സിങ്.

Tags:    
News Summary - Karnataka minister booked for threatening to 'burn entire family' over land dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.