കർണാടകയിൽ കണ്ടത്​ ട്രെയിലർ; സിനിമ 2019 ൽ -നര ലോകേഷ്​

വിശാഖ്(ആന്ധ്രപ്രദേശ്​)​: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ ലഭിച്ച തിരിച്ചടി ട്രെയിലർ മാത്രമാണെന്നും ശരിയായ സിനിമ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ കാണാമെന്നും ആന്ധ്രപ്രദേശ്​ ​െഎ.ടി വകുപ്പ്​ മന്ത്രി നര ലോകേഷ്​. ‘ധർമ പോരാട്ടം സഭ’യെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ സംസ്​ഥാനത്തെ സഹായിക്കുമെന്നു കരുതിയാണ് തെലുഗുദേശം പാർട്ടി 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഹകരിച്ച്​ പ്രവർത്തിച്ചത്. എന്നാൽ അത്​ അബദ്ധമായെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Karnataka just a 'trailer', 'real cinema' in 2019: Nara Lokesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.