കർണാടകയിൽ കോൺഗ്രസ് നേതാവ് ഗംഗാധർ ഗൗഡയുടെയും മക​​​െൻറയും വീട്ടിൽ ഐ.ടി റെയ്ഡ്

മംഗളൂരു: കർണാടകയിൽ മുൻ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.ഗംഗാധർ ഗൗഡയുടെ ടെയും മക​െൻറയും വീട്ടിൽ ഐ.ടി റെയ്ഡ്. ഗൗഡയുടെ ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലമാണ് ആദായനികുതി സംഘം പരിശോധന നടത്തുന്നത്. തിങ്കളാഴ്ച രാവിലെ ആറരയോടെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.

ഗംഗാധർ ഗൗഡയുടെ ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലെ വീട്, മകൻ രഞ്ജൻ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളജും സ്കൂളും, അദ്ദേഹത്തിന്റെ ഇൻഡബെട്ടുവിലെ വീട് എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന. വൻ പൊലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മകന് ബി.ജെ.പി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചേർന്നതാണ് ഗംഗാധർ ഗൗഡ. അടുത്ത മാസം 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബെൽത്തങ്ങാടി സീറ്റ് മകന് നൽകണമെന്ന് ഗൗഡ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലഭിക്കാത്തതിനെത്തുടർന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

Tags:    
News Summary - Karnataka: I-T conducts raids at Congress leader Gangadhar Gowda's residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.