ആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ.ഡി നടപടി കർണാടക ഹൈകോടതി റദ്ദാക്കി

ന്യൂഡൽഹി: ആംനെസ്റ്റി ഇന്‍റർനാഷനൽ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) നോട്ടീസ് റദ്ദാക്കി കർണാടക ഹൈകോടതി. 2018ലെ വിദേശ വിനിമയ ചട്ടം, ഐ.ടി ആക്ട് എന്നിവ പ്രകാരം 2018ലാണ് ആംനെസ്റ്റിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ നോട്ടീസ് പുറപ്പെടുവിച്ചത്.

ഇ.ഡിയുടെ നടപടി ചോദ്യം ചെയ്ത് ആംനെസ്റ്റി ഇന്‍റർനാഷനൽ ഇന്ത്യയും ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷനൽ ട്രസ്റ്റും കോടതിയെ സമീപിക്കുകയായിരുന്നു. നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടികാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്.

2020ലാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത്. 2018ൽ ആംനെസ്റ്റിയുടെ ബംഗളൂരു ഓഫിസിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ച് സാമ്പത്തിക സഹായം സ്വീകരിച്ചു എന്നാണ് ആംനെസ്റ്റിക്കെതിരായ ആരോപണം. 

Tags:    
News Summary - Karnataka High Court Quashes 2018 ED Notice to Block Amnesty India’s Bank Account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.