കർണാടകയിൽ ആർ.എസ്.എസിന് സ്ഥലം അനുവദിച്ചത് പുനഃപരിശോധിക്കാൻ നീക്കം: സർക്കാർ പക്ഷപാതപരമായി പ്രവർത്തിക്കരുതെന്ന് ബി.ജെ.പി

ബംഗളൂരു: കർണാടകയിൽ ബി.ജെ.പി ഭരണത്തിലിരുന്നപ്പോൾ ആർ.എസ്.എസിന് സ്ഥലം നൽകിയ സംഭവം പുനഃപരിശോധിക്കാനുള്ള സിദ്ധരാമയ്യയുടെ സർക്കാറിന്റെ നടപടിയിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഡോ.സി.എൻ അശ്വന്ത് നാരായൺ. കോൺഗ്രസിന്റെ നടപടി പ്രതികാരതിന്റെ പുറത്താകരുതെന്ന് അശ്വന്ത് നാരായൺ പറഞ്ഞു.

സർക്കാർ ആളുകളെ പ്രാപ്തരാക്കുകയും പ്രവർത്തികൾ നിർവ്വഹിക്കുകയും ചെയ്യേണ്ടവരാണ്. സർക്കാറിന്റെ പ്രവർത്തികൾ പക്ഷപാതപരമാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അശ്വന്ത് പറഞ്ഞു.

എല്ലാ വിഷയങ്ങളും പരിശോധിക്കാനും അവ തിരിത്താനും സർക്കാറിന് അവകാശമുണ്ട്. പ​ക്ഷേ, അത് പ്രതികാരം തീർക്കാനാവരുത്. സഹായങ്ങൾ നൽകാനാണ് സർക്കാർ. അവരുടെ ലക്ഷ്യവും ഉദ്ദേശ്യവും പ്രധാനമാണ്. സർക്കാർ പക്ഷപാതപരമായി പ്രവർത്തിക്കരുത്. -അശ്വന്ത് നാരായൺ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ആർ.എസ്‍.എസിനും പരിവാർ സംഘടനകൾക്കും ഉൾപ്പെടെ കഴിഞ്ഞ സർക്കാർ സ്ഥലം അനുവദിച്ച തീരുമാനം പുനപരിളേശാധിക്കാനാണ് സിദ്ധരാമയ്യ സർക്കാറിന്റെ നീക്കം.

Tags:    
News Summary - Karnataka government shouldn't act out of revenge: Former minister Ashwath Narayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.