കോവിഡ്​ ചികിത്സക്ക്​ കർണാടകയിൽ 20,000 കിടക്ക ഒരുങ്ങുന്നു

ബംഗളൂരു: ലക്ഷത്തോളം കോവിഡ്​ ബാധിതരെ ചികിത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്ത്​ ഒരുങ്ങുന്നതായി കർണാടക ഉപമുഖ്യമ ന്ത്രി സി.എൻ. അശ്വത്​ നാരായണൻ. ഇതിന്റെ ഭാഗമായി 20,000 കിടക്കകളും 2,000 വ​െൻറിലേറ്ററുകളും സർക്കാർ തയ്യാറാക്കും.

രോഗം പടരാതിരിക്കാനായി 10 ലക്ഷം വ്യക്​തി സുരക്ഷ കിറ്റുകൾ, 15 ലക്ഷം ത്രീ-ലെയർ മാസ്കുകൾ, 5 ലക്ഷം എൻ -95 മാസ്കുകൾ എന്നിവ വാങ്ങാൻ നടപടിയെടുത്തതായി നിയമസഭ കൗൺസിലിൽ മന്ത്രി അറിയിച്ചു. ആശുപത്രികളിലെ തിരക്കൊഴിവാക്കാൻ കോവിഡ് -19​ന്റെ പ്രാരംഭ പരിശോധനക്ക്​ സംസ്​ഥാനത്ത്​ വിവിധ ഭാഗങ്ങളിൽ താത്കാലിക സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - karnataka Government is readying 20,000 beds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.