ബംഗളൂരു: കാവേരിജലത്തിെൻറ പേരിൽ പോരടിക്കുന്ന രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഹൃദയങ്ങൾ പൂക്കളിലൂടെ ബന്ധിപ്പിക്കുന്ന ആരാമം ഒരുങ്ങി. തമിഴ്നാടിെൻറ ‘പൂക്കൂട’യായ ഉൗട്ടിയിൽ ആണ് കർണാടകസർക്കാറിെൻറ പുതിയ പൂന്തോട്ടം. അവസാനവട്ട ഒരുക്കം നടക്കുന്ന ഗാർഡൻ ജനുവരി ആദ്യവാരം ജനങ്ങൾക്ക് സമർപ്പിച്ചേക്കും.
മനോഹരമായ ഫേൺ ഹിൽ സ്റ്റേഷനിൽ 38 ഏക്കറുകളിലായാണ് ‘കർണാടക സിരി ഹോട്ടികൾചർ ഗാർഡൻ’ എന്ന പൂന്തോട്ടം ഒരുങ്ങുന്നത്. പ്രതിവർഷം 25 ലക്ഷം സന്ദർശകരാണ് ഉൗട്ടിയിൽ എത്തുന്നത്. ഇതിൽ എൺപത് ശതമാനം പേർ ഗാർഡനിലുമെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക ഹോർട്ടികൾചർ ഡിപ്പാർട്മെൻറിെൻറ ജോയൻറ് ഡയറക്ടർ എം. ജഗദീഷ് പറഞ്ഞു.
ഗാർഡൻ തുറന്നുകൊടുക്കുന്ന ചടങ്ങിൽ ഇരുസംസ്ഥാനങ്ങളിലെയും മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 75 ഇനങ്ങളിലായുള്ള പൂച്ചെടികൾ ഇവിടെ നട്ടിട്ടുണ്ട്. പുറമെ പ്രത്യേകതരം മരങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.