ബംഗളൂരുവിലെ കെട്ടിടത്തിൽ നിന്നും ലഭിച്ചത്​ പതിനായിരത്തോളം വോട്ടർ ​െഎ.ഡികൾ 

ബംഗളൂരു: നഗരത്തിലെ കെട്ടിടത്തിനുള്ളിൽ​ പതിനായിരത്തോളം വ്യാജ വോട്ടർ ​െഎ.ഡി കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ട്​ തെരഞ്ഞെടുപ്പ്​ കമീഷൻ. ഇതിന്​ പിന്നിൽ കോൺഗ്രസ്​ എം.എൽ.എയാണെന്നും​ രാജ രാജേശ്വരി നഗർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി രംഗത്തുവന്നതിന്​ പിന്നാലെയാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ അന്വേഷണത്തിന്​ ഉത്തരവിട്ടത്​.

എന്നാൽ ബി.ജെ.പിയുടെ ആരോപണങ്ങൾ നിഷേധിച്ച കോൺഗ്രസ് രംഗത്തെത്തി.​ ഇത്​ ബി.ജെ.പിയുടെ നാടകമാണെന്നും തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ കെട്ടിടം ബി.ജെ.പി എം.എൽ.എയുടെ ഉടമസ്ഥയിലുള്ളതാണെന്നും കോൺഗ്രസ്​ ആരോപിച്ചു. 

വോട്ടർമാരുടെ പേരുകൾ ചേർക്കുന്ന ആയിരക്കണക്കിന്​​ അംഗീകാര സ്ലിപുകളാണ്​ കെട്ടിടത്തിനകത്ത്​ നിന്നും ലഭിച്ചത്​. ഇവ തെരഞ്ഞെടുപ്പ്​ കമീഷൻ ഉപയോഗിക്കുന്ന നിറത്തിലുള്ളതായിരുന്നില്ലെന്ന്​ തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട്​ പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ മാത്രമേ സംഭവത്തെ കുറിച്ചുള്ള വസ്​തുതകൾ അറിയാൻ സാധിക്കുകയുള്ളൂ. അതനുസരിച്ചായിരിക്കും നടപടിയെന്നും സഞ്​ജീവ്​ കുമാർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - karnataka election 10,000 Voter IDs Found In Bengaluru Apartment-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.