കർണാടകയിൽ ഭരണവിരുദ്ധ വികാരമില്ല-സിദ്ധരാമയ്യ

ന്യൂഡൽഹി: കർണാടകയിൽ സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന്​ മുഖ്യമ​ന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടികാഴ്​ച നടത്തിയതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണവിരുദ്ധ വികാരമില്ലാത്തതിൽ രാഹുൽ ഗാന്ധി സന്തുഷ്​ടനാണ്​. പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്​. അനാവശ്യമായ വിഷയങ്ങളാണ്​ ബി.ജെ.പി ഉയർത്തികൊണ്ടു വരുന്നതെന്നും സിദ്ധരാമയ്യ വ്യക്​തമാക്കി.

അതേ സമയം, കർണാടകയിലെ തെരഞ്ഞെടുപ്പ്​ മുന്നോടിയായി രാഹുൽ ഫെബ്രുവരിയിൽ സംസ്ഥാനത്തെത്തും. ഫെബ്രുവരി 10 മുതൽ 12ാം തിയതി വരെയാണ്​ രാഹുൽ സന്ദർശനം നടത്തുക. കോൺഗ്രസ്​ കർണാടക ഘടകം മേധാവി ജി.പരമേശ്വരയാണ്​ ഇക്കാര്യം അറിയിച്ചത്​.

Tags:    
News Summary - Karnataka CM Siddaramaiah meets Congress chief Rahul Gandhi in Delhi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.