ബംഗളൂരു: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ വിവാഹം പോലുള്ള പരിപാടികൾ 100ൽ താഴെ ആളുകളെ പ ങ്കെടുപ്പിച്ച് നടത്തണമെന്ന് പറഞ്ഞ് വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ തന്നെ തൊട്ടടുത്ത ദിവസം ആർഭാട വിവാഹത്തിൽ പെങ്കടുത്തു.
ബെളഗാവിയിൽനിന്നുള്ള ബി.ജെ.പി നേതാവും നിയമനിർമാണ കൗൺസിൽ അംഗവുമായ മഹാൻതേഷിെൻറ മകളുടെ വിവാഹത്തിനാണ് യെദിയൂരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിയ മന്ത്രിമാരും ബി.ജെ.പി നേതാക്കളും പങ്കെടുത്തത്.
നിയന്ത്രണ ഉത്തരവ് നിലനിൽക്കെയാണ് 2000 ത്തോളം പേരെ പങ്കെടുപ്പിച്ച് വലിയരീതിയിൽ ബി.ജെ.പി നേതാവ് തന്നെ വിവാഹം നടത്തിയത്. ഞായറാഴ്ച ബെളഗാവിയിലെ ഉദ്യംബാഗിലെ ഷാഗുൻ ഗാർഡൻസിലായിരുന്നു ചടങ്ങ്. ഇതുവരെ മരിച്ച ആൾ ഉൾപ്പെടെ ഏഴുപേർക്കാണ് കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നടത്താനിരുന്ന ആർ.എസ്.എസിെൻറ ദേശീയ സമ്മേളനം ഉൾപ്പെടെ മാറ്റിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.