ജാമിഅ വെടിവെപ്പ്​ സ്വാഭാവിക പ്രതികരണമെന്ന്​ ബി.ജെ.പി; വിവാദമായപ്പോൾ ട്വീറ്റ്​ തിരുത്തി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല വിദ്യാർഥികൾക്കുനേരെ വെടിവെപ ്പുണ്ടായത് സ്വാഭാവിക പ്രതികരണമെന്ന്​ കർണാടക ബി.ജെ.പിയുടെ ട്വീറ്റ്​. വിവാദമായതോടെ ട്വീറ്റ് തിരുത്തുകയും ചെയ്ത ു.

ജെ.എൻ.യു വിദ്യാർഥി ഷർജീൽ ഇമാമി​​​​െൻറ പേരിൽ രാജ്യ​േദ്രാഹത്തിന്​ കേസെടുത്ത​തായി ചൂണ്ടിക്കാട്ടി അദ്ദേഹത്തി​​​​െൻറ ഫോ​േട്ടായ്ക്ക്​ ‘ആക്​ഷൻ’ എന്നും ഷർജീലിനെ വെടിവെച്ച രാം ഭക്ത്​ ഗോപാലി​​​​െൻറ ചിത്രത്തിന്​ ‘റിയാക്​ഷൻ’ എന്നും കുറിപ്പോടെയാണ്​ കർണാടക ബി.ജെ.പിയുടെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ വെള്ളിയാഴ്​ച ​ൈവകീട്ട്​ പോസ്​റ്റ്​ പ്രത്യക്ഷപ്പെട്ടത്​.

തിരുത്തിയ ട്വീറ്റ്

രാംഭക്ത്​ ഗോപാലി​​​​െൻറ അക്രമത്തെ ന്യായീകരിക്കുന്ന പോസ്​റ്റ്​ കടുത്ത വിമർശനങ്ങളേറ്റു വാങ്ങിയതിന്​ പിന്നാലെയാണ് പോസ്​റ്റ്​ തിരുത്തിയത്. ഷർജീൽ ഇമാമി​​​​െൻറ ഫോ​േട്ടാക്ക്​ ‘ആക്​ഷൻ ബൈ ഗവൺമ​​​െൻറ്​’ എന്നും രാംഭക്ത്​ ഗോപാലി​​​​െൻറ ചിത്രത്തിന്​ ‘റിയാക്​ഷൻ ബൈ ആൻറി നാഷനൽസ്​’ എന്നും തലക്കെട്ട്​ നൽകിയാണ്​ തിരുത്തിയത്​.

Tags:    
News Summary - karnataka bjp tweet -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.