പരാതിയുമായെത്തിയ സ്ത്രീയെ അധി​ക്ഷേപിച്ച് കർണാടക ബി.ജെ.പി എം.എൽ.എ

ബംഗളൂരു: പരാതി നൽകാൻ വന്ന സ്ത്രീയെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്ത് കർണാടക ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബവാലി. ബംഗളൂരുവിലെ വർത്തുരിൽ അതിശക്തമായ മഴ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എം.എൽ.എയെ അറിയിക്കാനെത്തിയതായിരുന്നു സ്ത്രീ.

എം.എൽ.എ മോശമായി പെരുമാറിയതോടെ സ്ത്രീയും എം.എൽ.എയോട് തർക്കത്തിൽ ഏർപ്പെട്ടു. ഇരുവരും രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും ഒടുവിൽ എം.എൽ.എ പൊലീസിനെ വിളിച്ച് അവരെ കസ്റ്റഡിയിൽ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതു പ്രകാരം വനിതാ പൊലീസ് സ്ഥലത്തെത്തി അവരെ നിർബന്ധപൂർവം ​പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് മാറ്റി. 

Tags:    
News Summary - Karnataka BJP MLA insulted the woman who came with the complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.