ഉള്ളാൾ ഉറൂസിന് കർണാടക സർക്കാറിന്റെ മൂന്ന് കോടി രൂപ ഗ്രാന്റ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കൈമാറുന്നു

ഉള്ളാൾ ദർഗ ഉറൂസിന് കർണാടക സർക്കാർ മൂന്ന് കോടി അനുവദിച്ചു; ഡി.കെ. ശിവകുമാർ വക 50 ആടുകളും

മംഗളൂരു: ഉള്ളാൾ ദർഗ ഉറൂസിന് കർണാടക സർക്കാർ മൂന്ന് കോടി രൂപ ഗ്രാന്റ് അനുവദിച്ചു. മംഗളൂരു എം.എൽ.എ നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന്റെ അഭ്യർഥനയെ തുടർന്നാണിതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദർഗ സന്ദർശിച്ചപ്പോൾ അറിയിച്ചു.

മഖാമിൽ ശിവകുമാർ പുഷ്പാർച്ചന നടത്തി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു. തന്റെ സംഭാവനയായി ഉറൂസിന്റെ അവസാന ദിവസത്തിലെ അന്നദാനത്തിന് 50 ആടുകളെ നൽകുമെന്ന് ശിവകുമാർ പറഞ്ഞു.

സൈനികരുടെ സുരക്ഷക്കും സൈനിക പ്രവർത്തനങ്ങളിലെ വിജയത്തിനും വേണ്ടി രാജ്യത്തുടനീളമുള്ള മുസ്‌ലിംകൾ നടത്തിയ വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

യു.ടി. ഖാദർ, പുത്തൂർ എം.എൽ.എ അശോക് കുമാർ റൈ, മഞ്ജുനാഥ് ഭണ്ഡാരി, കോൺഗ്രസ് നേതാക്കളായ മിഥുൻ റൈ, രക്ഷിത് ശിവറാം, ഇനായത്ത് അലി തുടങ്ങിയവർ പങ്കെടുത്തു. ദർഗ പ്രസിഡന്‍റ് ഹനീഫ് ഹാജി സ്വാഗതം പറഞ്ഞു.

Tags:    
News Summary - Karnataka Approves 3 Crore Grant for Ullal Dargah Uroos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.