ചന്നപട്ടണം: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരെയാണ് നാലംഗ സംഘം കൊള്ളയടിച്ചത്. യാത്രക്കാരുടെ പണവും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു. അരിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മൈസുരുവിനും ബംഗളൂരുവിനും ഇടയിൽ ചന്നപ്പട്ടണത്തു വെച്ചായിരുന്നു സംഭവം. ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ സമയത്താണ് ബൈക്കിലെത്തിയ നാലംഗ സംഘം കൊള്ള നടത്തിയത്.
യാത്രക്കാരുടെ നിലവിളി കേട്ട് ഡ്രൈവര്‍ ഓടിയെത്തി ബസ് സ്റ്റാര്‍ട്ട് ചെയ്തപ്പോഴേക്കും മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് ബസ് ചന്നപട്ടണ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണ്. യാത്രക്കാരെ മറ്റ് ബസുകളില്‍ ബംഗളൂരുവിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.