Posted On
date_range Updated On
date_range കോണ്‍ഗ്രസിന്റെ തോല്‍വി നേതൃത്വം പരിശോധിക്കണം -കപില്‍ സിബല്‍
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനം പരിശോധിക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നല്ല പ്രകടനമല്ല നടത്തിയത്. അസമിലും കേരളത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പശ്ചിമ ബംഗാളില്‍ ഒരു സീറ്റു പോലും നേടാനായില്ല -കപില്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ശബ്ദം ഉയരുമ്പോള്‍ അത് കേള്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് മറ്റൊരു വിഷയമാണ്. കൂടുതല്‍ പിന്നീട് പറയാം. കോവിഡ് മഹാമാരിയുടെ ഈ സമയം ജീവനും മരണവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.