ഉമർ ഖാലിദിന്‍റെ പ്രസംഗം കോടതിയെ കേൾപ്പിച്ച് കപിൽ സിബൽ

ന്യൂഡൽഹി: ഗാന്ധി മാർഗത്തിലുള്ള സമരാഹ്വാനം നടത്തുന്നത് ഗൂഢാലോചനയാവില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു. ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷയിലാണ് ഇന്ന് വാദം നടന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അൻജാരിയയും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ഉമർ ഖാലിദിന്‍റെ അമരാവതി പ്രസംഗത്തിന്‍റെ വിഡിയോ അദ്ദേഹം കോടതിയിൽ പരസ്യമായി പ്ലേ ചെയ്ത് കേൾപ്പിച്ചു. ചില വിഷയങ്ങൾ ഉന്നയിച്ച് സമരം നടത്തിയതിന്‍റെ പേരിൽ, അത് തെറ്റായാലും ശരിയായാലും, ഒരു വിദ്യാർഥിയെ വർഷങ്ങളോളം തടവിലിടുന്നത് പൊതുജന താൽപര്യത്തിനുതകുന്നതല്ലെന്ന് അദ്ദേഹം വിശദമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി അനുവർത്തിച്ച രീതിയിലാണ് നടത്തുകയെന്ന് ഉമർ ഖാലിദ് തന്‍റെ പ്രസംഗത്തിൽ പറയുന്നുണ്ടെന്ന് സിബൽ കോടതിയെ ബോധിപ്പിച്ചു. 

Tags:    
News Summary - Kapil Sibal asks court to hear Umar Khalid's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.