കപിൽ മിശ്രയെ ഓർത്ത്​ നാണിക്കുന്നു; ഡി.എസ്​.എസ്​.ഡബ്ല്യൂ പൂർവ്വവിദ്യാർഥികൾ

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബി​.ജെ.പി നേതാവ്​ കപിൽ മിശ്രക്കെതിരെ ഡൽഹി സ്​കൂൾ ഓഫ്​ സോഷ്യൽ വർക്ക്​ പൂർവ് വ വിദ്യാർഥി അസോസിയേഷൻ രംഗത്ത്​. കപിൽ മിശ്ര പ്രകോപന പ്രസംഗങ്ങളിലൂടെ സ്ഥാപനത്തി​​െൻറ ​പേര്​ കളങ്കപ്പെടുത്തി യെന്നും അദ്ദേഹത്തെ അറസ്​റ്റ്​ ചെയ്യണമെന്നും​ അലുംനി അസോസിയേഷൻ പ്രസിഡൻറ്​ അനീഷ്​ കുമാർ, ജനറൽ സെക്രട്ടറി വിജയ്​ രാഹുൽവാദ്​ എന്നിവർ അഭിപ്രായ​പ്പെട്ടു. ഡി.എസ്​.എസ്​.ഡബ്ല്യൂയിലെ പൂർവ്വ വിദ്യാർഥിയാണ്​ കപിൽമിശ്ര.

1947ലെ വിഭജനം,1984ലെ സിഖ്​ വംശഹത്യ എന്നിവയടക്കമുള്ള ഡൽഹിയിലെ മോശം സമയങ്ങളിൽ അവക്കെതിരെ നിന്നതാണ്​ ഡി.എസ്​.എസ്​.ഡബ്ല്യൂവി​​െൻറ പാരമ്പര്യം. ഇത്രയും കാലത്തിനിടയിൽ സമൂഹത്തിൽ ഗുണപരമായി പ്രവർത്തിക്കുന്ന നിരവധി സാമൂഹ്യ പ്രവർത്തകരെയും, അക്കാദമിക്​ വിദഗ്​ധരെയും നേതാക്കളെയും എഴുത്തുകാരെയും സംവിധായകരെയും ഡി.എസ്​.എസ്​.ഡബ്ല്യൂവിന്​ സംഭാവന നൽകാനായി. ഈ മഹത്തരമായ പാരമ്പര്യത്തിന്​ കപിൽ മിശ്ര കളങ്കമുണ്ടാക്കിയെന്നും അലുംനി ​അസോസിയേഷൻ പ്രതികരിച്ചു.

ഡൽഹിയിലെ കലാപ ബാധിതപ്രദേശങ്ങളിൽ ദുരിതാശ്വാസമെത്തിക്കും. പൂർവ്വ വിദ്യാർഥി സംഘടന ഒരു ചടങ്ങിലേക്കും കപിൽമിശ്രയെ വിളിക്കില്ല. അഥവാ വന്നാൽ പ്രതിഷേധിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

Tags:    
News Summary - Kapil Mishra does not deserve to be called DSSW alumnus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.