പൊലീസുകാരുടെ കൂട്ടക്കൊല: വികാസ്​ ദുബെക്ക്​ വിവരം നൽകിയ പൊലീസുകാർ അറസ്​റ്റിൽ

ലഖ്​നോ: കാൺപൂരിൽ എട്ട്​ പൊലീസുകാർ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനെ കുറിച്ച് അധോലോക നേതാവ്​​ വികാസ്​ ദുബെക്ക്​ വിവരം നൽകിയ പൊലീസുകാർ അറസ്​റ്റിൽ. ചൗബേപുർ സ്​റ്റേഷൻ ഹൗസ്​ ഓഫീസർ വിനയ്​ തിവാരിയും എസ്​.ഐ കെ.കെ ശർമ്മയുമാണ്​ അറസ്​റ്റിലായത്​. ഒരു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ്​ അറസ്​റ്റ്​.

കാൺപൂരിൽ വികാസ്​ ദുബെയുടെ കേന്ദ്രത്തിൽ നടത്തിയ റെയ്​ഡിൽ ഇരുവരും പ​ങ്കെടുത്തിരുന്നു. റെയ്​ഡിനിടെ സംഘർഷമുണ്ടായപ്പോൾ ഇരുവരും തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു. റെയ്​ഡിനെക്കുറിച്ച്​ വികാസ്​ ദുബെക്ക്​ വിവരം നൽകിയത്​ ഇവരാണെന്നാണ്​ സൂചന.

വികാസ്​ ദുബെയുടെ അടുത്ത അനുയായിയെ ഹാമിർപുരിൽ സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ കൊലപ്പെടുത്തിയതിന്​ പിന്നാലെയാണ്​ അറസ്​റ്റുണ്ടായിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ ആറ്​ പേരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്​റ്റ് ചെയ്​തിരുന്നു. ​ ​

Tags:    
News Summary - Kanpur encounter: Chaubeypur SHO, SI arrested for tipping off Vikas Dubey-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.