കന്നഡ സിനിമ നിർമാതാവ്​ കെ.സി.എൻ. ചന്ദ്രശേഖർ അന്തരിച്ചു

ബംഗളൂരു: പ്രശസ്​ത കന്നഡ സിനിമ നിർമാതാവ്​ കെ.സി.എൻ. ചന്ദ്രശേഖർ (69) നിര്യാതനായി. പ്രായാധിക്യ അസുഖങ്ങളെ തുടർന്ന്​ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കർണാടക ഫിലിം ചേംബറി​െൻറയും ദക്ഷിണേന്ത്യാ ഫിലിം ചേംബറി​െൻറയും മുൻ പ്രസിഡൻറാണ്​. ദേശീയ ചലച്ചിത്ര അവാർഡി​െൻറ ജൂറിയിലും ആറുവർഷം സെൻസർ ബോർഡിലും അംഗമായിരുന്നു.

പിതാവ്​ കെ.സി.എൻ ഗൗഡ സ്​ഥാപിച്ച കെ.സി.എൻ മൂവീസാണ്​​ പിന്നീട്​ ചന്ദ്രശേഖറി​െൻറയും വിജയവഴിയായത്​. നടൻ രാജ്​കുമാറി​െൻറ ക്ലാസിക്​ സിനിമകളായ കസ്​തൂരി നിവാസ (1971), ബാബ്​റുവാഹന (1977), ഹുളിയ ഹാലിന മേവു (1979) എന്നിവയടക്കം കന്നഡയിൽ നിരവധി ഹിറ്റ്​ ചിത്രങ്ങൾ കെ.സി.എൻ മൂവീസ്​ നിർമിച്ചു.

സിനിമ വിതരണത്തിലും പ്രദർശനത്തിലും കെ.സി.എൻ കൈവെച്ചു. നിര്യാണത്തിൽ കന്നഡ സിനിമ-രാഷ്​ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു.

Tags:    
News Summary - kannada film producer kcn chandrashekhar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.