ബംഗളൂരു: കാസർകോടിനും ദക്ഷിണ കന്നട ജില്ലക്കുമിടയിലെ നാലുവഴികൾ കൂടി തുറക്കുമെന്ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം. മംഗളൂരുവിനും കാസർകോടിനുമിടയിൽ ദിനേന പോകുന്ന വിദ്യാർഥികളുടെയും ജോലിക്കാരുടെയും ആവശ്യം പരിഗണിച്ച് നാലു എൻട്രി പോയൻറുകൾ കൂടി തുറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ.കെ.വി. രാജേന്ദ്ര പറഞ്ഞു. കാസർകോടിനും ദക്ഷിണ കന്നടക്കുമിടയിൽ 25 എൻട്രി പോയൻറുകളുണ്ടായിട്ടും നാലു വഴികളിലൂടെ മാത്രമാണ് നിലവിൽ പ്രവേശനം അനുവദിക്കുന്നത്. വിഷയത്തിൽ കർണാടക ഹൈകോടതിയിൽനിന്നും രൂക്ഷ വിമർശനം നേരിട്ടതോടെയാണ് കൂടുതലായി നാലു വഴികൾ കൂടി തുറക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇതിനിടെ, കേരളത്തിൽ േകാവിഡ് കേസുകൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ അതിർത്തികളിലെ നിരീക്ഷണത്തിനായി പഞ്ചായത്ത് തലത്തിൽ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ ദക്ഷിണ കന്നട ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിൽനിന്നും ദക്ഷിണ കന്നട ജില്ലയിലേക്കും കർണാടകയിലെ മറ്റു ജില്ലകളിലേക്കും വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിർത്തികളിൽ കോവിഡ് പരിശോധനക്കായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവിടെവെച്ച് പരിശോധിക്കാമെന്നും അതിർത്തി കടക്കാൻ തടസ്സമില്ലെന്നും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാത്തവരെ പരിശോധിച്ചശേഷമായിരിക്കും കടത്തിവിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.