സ്വയം വിവാഹംകഴിച്ച് നടി കനിഷ്ക സോണി

ബംഗളൂരു: ഗുജറാത്തി യുവതി ക്ഷമ ബിന്ദുവിന് പിന്നാലെ സ്വയം വിവാഹം കഴിച്ച് നടി കനിഷ്ക സോണി. ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വയം വിവാഹം കഴിച്ച വിവരം കനിഷ്ക ആരാധകരെ അറിയിച്ചത്. ഇന്ത്യൻ സംസ്കാരമനുസരിച്ച് വിവാഹമെന്നത് സ്നേഹവുമായും സത്യസന്ധതയുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. വിവാഹത്തിന്റെ ചില ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്.

കാഷ്വൽ ഡ്രസിൽ നെറ്റിയിൽ സിന്ദുരവുമായി നിൽക്കുന്ന ചിത്രമാണ് അവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. താൻ സ്വയം വിവാഹം കഴിച്ചു. എന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാൽക്കരിച്ചു. എനിക്ക് ഈ ലോകത്ത് എന്നോട് മാത്രമേ സ്നേഹമുള്ളു. തനിക്ക് ഒരു പുരുഷനെ ആവശ്യമില്ലെന്നും കനിഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒറ്റക്കിരിക്കുന്നതാണ് എനിക്ക് സന്തോഷം നൽകുന്നത്. ഏകാന്തതയാണ് എന്റെ ഗിറ്റാർ. കരുത്തുറ്റവളും ശക്തയുമാണ് ഞാൻ. ശിവനും ശക്തിയും തന്നിൽ തന്നെ കുടികൊള്ളുന്നുവെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ അവർ പറഞ്ഞു.

Tags:    
News Summary - Kanishka Soni Marries Herself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.