അണ്ണാമലൈക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട്​ കനിമൊഴിയുടെ വക്കീൽ നോട്ടീസ്

ചെന്നൈ: ബി.ജെ.പി തമിഴ്​നാട്​ അധ്യക്ഷൻ കെ. അണ്ണാമലൈക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട്​ ഡി.എം.കെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ കനിമൊഴി വക്കീൽ നോട്ടീസയച്ചു. ​ഡി.എം.കെയിലെ മുതിർന്ന നേതാക്കളുടെ അവിഹിത സ്വത്ത്​ സമ്പാദ്യം സംബന്ധിച്ച്​ ‘ഡി.എം.കെ ഫയലുകൾ’ എന്ന പേരിൽ അണ്ണാമലൈ പത്തു പേജുള്ള റിപ്പോർട്ട്​ ഈയിടെ പുറത്തിറക്കിയിരുന്നു.

ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ‘കലൈജ്ഞർ ടി.വി’യിൽ കനിമൊഴിക്ക്​ ഷെയറുണ്ടെന്നാണ്​ ഇതിൽ ആരോപിച്ചിരുന്നത്​. എന്നാൽ തനിക്ക്​ കലൈജ്ഞർ ടി.വിയിൽ ഷെയറില്ലാത്തനിലയിൽ തന്‍റെ പേരിന്​ കളങ്കമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി മനപ്പൂർവം അപവാദം പ്രചരിപ്പിക്കുകയാണെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കനിമൊഴി നോട്ടീസിൽ ചൂണ്ടിക്കാട്ടി.

മന്ത്രി ഉദയ്​നിധി സ്റ്റാലിൻ ഉൾപ്പെടെ മറ്റു ഡി.എം.കെ നേതാക്കളും നേരത്തെ അണ്ണാമലൈക്കെതിരെ നോട്ടീസ്​ അയച്ചിരുന്നു.

Tags:    
News Summary - Kanimozhi sends legal notice to BJP state chief Annamalai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.