മധ്യപ്രദേശിലെ കോൺഗ്രസ് തോൽവിയുടെ ഉത്തരവാദിത്തമേറ്റ് കമൽനാഥ്

ഭോപാൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് നേരിട്ട വൻ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ ്യമന്ത്രി കമൽനാഥ്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെക്കാമെന്ന് തെരഞ്ഞെടുപ്പിന് ശേഷം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരാജയത്തിന്‍റെ ഉത്തരവാദി ഞാനാണെന്ന് വ്യക്തിപരമായി കരുതുന്നു. മറ്റാരെങ്കിലും ഉത്തരവാദിയാണോ എന്ന് അറിയില്ല. അധ്യക്ഷസ്ഥാനം രാജിവെക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, തുടരാൻ മുതിർന്ന നേതാക്കൾ നിർദേശിക്കുകയായിരുന്നു -കമൽനാഥ് പറഞ്ഞു.

മധ്യപ്രദേശിൽ 29 സീറ്റുകളിൽ വെറും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. ബി.ജെ.പി 28 സീറ്റുകളോടെ വൻ വിജയം നേടിയിരുന്നു.

കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തമേൽക്കാൻ മുതിർന്ന നേതാക്കൾ തയാറാകാത്തതിൽ രാഹുൽ ഗാന്ധി നിരാശ പ്രകടിപ്പിച്ചതായി റിപോർട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമൽനാഥ് ഉത്തരവാദിത്തമേറ്റ് രംഗത്തെത്തിയത്.

Tags:    
News Summary - Kamal Nath takes responsibility of election defeat -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.